Sorry, you need to enable JavaScript to visit this website.

2537 അഷ്‌റഫ്മാര്‍ കോഴിക്കോട് ബീച്ചില്‍ സംഗമിച്ചു 

കോഴിക്കോട്- അഷറഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ 'ലാര്‍ജ്‌സ്‌റ് സെയിം നെയിം ഗാദറിങ് 'കാറ്റഗറിയുടെ യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ് 2537 അഷ്‌റഫ്മാരെ അണിനിരത്തി കരസ്ഥമാക്കി.
ബോസ്‌നിയക്കാരായ 2325 കുബ്രോസ്‌കി മാരുടെ പേരിലുള്ള റെക്കോര്‍ഡ് ആണ് കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും പ്രതിനിധികളെ ഒരുമിപ്പിച്ചുകൊണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ ശ്രമത്തിലൂടെ അഷറഫുമാര്‍ തിരുത്തിക്കുറിച്ചത്.
ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ സംസ്ഥാന മഹാസംഗമം പോര്‍ട്ട് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയിട്ടുള്ള അഷറഫ് മാരുടെ കൂട്ടായ്മ കൗതുകവും ഒപ്പം തന്നെ നാടിന് വലിയ സഹായകവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താര്‍ ആദൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.അഷറഫ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു.വിന്നര്‍ ഷെരീഫ്, അനീഷ് സെബാസ്റ്റ്യന്‍, അഷറഫ് തറയില്‍, സലിം മഞ്ചേരി, എം.എ ലത്തീഫ് എന്നിര്‍ നിരീക്ഷകരായിരുന്നു.

Latest News