രാഷ്ട്രീയ വിചാരപ്പെടലുകൾ സാംസ്‌കാരിക രംഗത്ത് നിർണായകം -ആർ.എസ്.സി

റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച റെസ്-പബ്ലിക്ക പ്രദീപ് ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- ഇന്ത്യൻ ജനതയുടെ ആദർശങ്ങളുടെയും പ്രതീക്ഷയുടെയും ചരിത്ര നിരീക്ഷണങ്ങളുടെയും രൂപമാണ് ഭരണഘടനയെന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച റെസ്-പബ്ലിക്ക അഭിപ്രായപ്പെട്ടു.
ചരിത്രത്തെ വെട്ടിമാറ്റി ഭരണകൂടത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യപരമായി പ്രതിരോധിക്കണമെന്നും രാജ്യത്തെ രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിക്കുകയും വിചാരപ്പെടലുകൾക്ക് വിധേയമാക്കുന്നതുമാണ് ഈ കാലത്തെ വലിയ സാംസ്‌കാരിക പ്രവർത്തനമെന്നും റെസ്-പബ്ലിക്ക നിരൂപിച്ചു. സുലൈമാനിയയിലെ മലാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം 
കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി റിയാദ് നോർത്ത് ചെയർമാൻ ഷുഹൈബ് സഅദി അധ്യക്ഷത വഹിച്ചു. 'ഭരണഘടന- നിർമിതിയും നിർവഹണവും' എന്ന വിഷയത്തിൽ അക്ബർ അലി, 'പ്രതീക്ഷയുടെ വർത്തമാനം' എന്ന വിഷയത്തിൽ ശിഹാബ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.
ആർ.എസ്.സി സൗദി ഈസ്റ്റ് നാഷണൽ കമ്മിറ്റി അംഗം ജാബിർ കൊണ്ടോട്ടി, ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി അംഗം ലത്തീഫ് തിരുവമ്പാടി എന്നിവർ പ്രസംഗിച്ചു. നിഹാൽ അഹമ്മദ് സ്വാഗതവും സജീദ് മാട്ട നന്ദിയും പറഞ്ഞു.

Tags

Latest News