ലെബനീസ് സൈനിക മേധാവിയും സൗദി അംബാസഡറും തമ്മിൽ ചർച്ച

ലെബനീസ് സായുധ സേനാ മേധാവി ജനറൽ ജോസഫ് ഔനും ലെബനോനിലെ സൗദി അംബാസഡർ വലീദ് അൽബുഖാരിയും ചർച്ച നടത്തുന്നു. 

ബെയ്‌റൂത്ത്- ലെബനീസ് സായുധ സേനാ മേധാവി ജനറൽ ജോസഫ് ഔനും ലെബനോനിലെ സൗദി അംബാസഡർ വലീദ് അൽബുഖാരിയും തമ്മിൽ ചർച്ച. ലെബനീസ് സായുധ സേനാ മേധാവിയുടെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും ലെബനോനും തമ്മിലുള്ള ബന്ധങ്ങളും സഹകരണങ്ങളും അടക്കം പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്തതായി ലെബനീസ് ആർമി കമാൻഡ് വെബ്‌സൈറ്റ് പറഞ്ഞു.

Tags

Latest News