ഫൗള്‍ വിളിച്ചു, കോഴിക്കോട്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോഴിക്കോട്: കൊടുവള്ളിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ലൈറ്റ്നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്‌ബോളിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.
ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കളത്തില്‍ കയ്യാങ്കളിയുമായി താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ കാണികള്‍ ഇറങ്ങിയാണ് പ്രശ്‌നം ശാന്തമാക്കിയത്. സംഘാടകരും  സംഘര്‍ഷത്തില്‍ നിന്ന് ഇരു ടീമുകളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
പൊലീസ് സ്ഥലത്തില്ലായിരുന്നു. ഇരു വിഭാഗവും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസ് ഇട്ട് റോയല്‍ ട്രാവല്‍സിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News