റിയാദിലും കിഴക്കന്‍ പ്രിവിശ്യയിലും തണുപ്പ് തുടരും; പൊടിക്കാറ്റിന് സാധ്യത

റിയാദ്- സൗദിയില്‍ റിയാദ്, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ താപനില നാളെയും (ശനി) കുറഞ്ഞു തന്നെ നില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിലെ നിരീക്ഷകന്‍ അഖീല്‍ അല്‍അഖീല്‍ അറിയിച്ചു.
കാറ്റ് വീശുന്നത് കാരണം ഹൈവേകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അല്‍ജൗഫ്, ഉത്തരഅതിര്‍ത്തി പ്രദേശങ്ങള്‍, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലും വെള്ളി അര്‍ധരാത്രി മുതല്‍ മൂടല്‍ മഞ്ഞുണ്ടാകും.
റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി താപനില കുറവു രേഖപ്പെടുത്തി. തലസ്ഥാന നഗരിയില്‍ 15 ഡിഗ്രിവരെയെത്തി. വെള്ളിയാഴ്ച ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒമ്പത് ഡിഗ്രിയാണ്. വടക്ക് പടിഞ്ഞാര്‍ ദിശയില്‍ കാറ്റടിക്കുന്നത് കാരണമാണിത്- അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News