Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

ചെന്നൈ- സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ ഇഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ വൈകിട്ട് ആറരയ്ക്ക് സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു വി. എഫ്. എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ഥിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍.

Latest News