പുതുച്ചേരി- യൂണിഫോമും ഐഡി കാര്‍ഡും ധരിച്ച് സൈക്കിള്‍ ചവിട്ടി ഡിഎംകെ എംഎല്‍എമാര്‍ നിയമസഭയില്‍. അധ്യായനവര്‍ഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന് താല്‍പര്യമെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. ബിജെപി-എഐഎന്‍ആര്‍സി സഖ്യ സര്‍ക്കാരിന്റെ വിദ്യാര്‍ഥികളോടുള്ള നിലപാടില്‍ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നതെന്നും. എത്രയും പെട്ടത് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






