വിശുദ്ധ ഹറമില്‍ വൃദ്ധവനിതകള്‍ക്ക് നമസ്കരിക്കാൻ പ്രത്യേക സ്ഥലം

മക്ക - വിശുദ്ധ ഹറമില്‍ വൃദ്ധസ്ത്രീകള്‍ക്കായി ഹറംകാര്യ വകുപ്പ് പ്രത്യേക നമസ്‌കാര സ്ഥലം നീക്കിവെച്ചു. അടിയിലെ നിലയില്‍ 88-ാം ഗെയ്റ്റിനു സമീപം നീക്കിവെച്ച നമസകാര സ്ഥലത്ത് വൃദ്ധവനിതകള്‍ക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിലെത്തുന്ന വനിതകള്‍ക്ക് ആരാധനാകര്‍മങ്ങള്‍ എളുപ്പമാക്കാനും ഇത്തരക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ശ്രമിച്ചാണ് വൃദ്ധസ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക നമസ്‌കാര സ്ഥലം നീക്കിവെച്ചതെന്ന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. അബീര്‍ ബിന്‍ത് മുഹമ്മദ് അല്‍ജുഫൈര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News