മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയെക്കുറിച്ച് ഇടവേള ബാബുവിന്റെ നെഗറ്റീവ് വാദം തള്ളി നടി ആര്‍ഷ ചാന്ദ്‌നി ബൈജു. പതിവു നായികമാരില്‍ നിന്ന് വ്യത്യസ്തയായി തികച്ചും നെഗറ്റീവായി മകുന്ദനുണ്ണിയില്‍ പ്രത്യക്ഷപ്പെട്ട മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആര്‍ഷ ചാന്ദ്‌നി ബൈജുവാണ്.
അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ വേര്‍ഷനാണ്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറഞ്ഞ സംഭാഷണത്തെക്കുറിച്ച് പറഞ്ഞാല്‍ അത് മീനാക്ഷിയുടെ ഡയലോഗ് ആണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് എന്നിലേല്‍പ്പിക്കുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നതാണ്. ഞാനതാണ് ചെയ്തത്. പിന്നെ മറ്റൊന്ന്, മീനാക്ഷിയും ജ്യോതിയും കൂടിയുള്ള സംഭാഷണമാണ് ആ സിനിമയുടെ കാമ്പ്, അല്ലെങ്കില്‍ അതിന്റെ ഐഡിയ എന്നത്. എന്താണോ ആ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് അത് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നത് ഈ സംഭാഷണത്തിലൂടെയാണ്. സിനിമയില്‍ സക്‌സസ് മന്ത്രയായി പറയുന്ന ഡെഡിക്കേഷന്‍, ഹാര്‍ഡ് വര്‍ക്ക്, പെര്‍സീവറന്‍സ് എന്നീ കാര്യങ്ങളുണ്ടല്ലോ, അതു കൊണ്ടു മാത്രമൊന്നുമല്ല എല്ലാ രാഷ്ട്രീയക്കാരും സെലിബ്രിറ്റീസുമൊക്കെ വിജയിച്ചിട്ടുള്ളത്. കുറച്ചു ക്രൂക്കഡായി അല്ലെങ്കില്‍ ഗ്രീഡിയായി ചെയ്തതു കൊണ്ടു കൂടിയാണ് അവര്‍ സക്‌സസ് ആയിട്ടുള്ളത്. വിജയിച്ച എല്ലാവരും ജെനുവിന്‍ ഒന്നുമല്ല. സ്വന്തം വിജയം മാത്രം കണക്കാക്കി മുന്നോട്ടു നീങ്ങുകയും, മറ്റുള്ളവരോട് ഒട്ടും സഹാനുഭൂതി ഇല്ലാതെ ജീവിക്കുകയും ചെയ്തതു കൊണ്ടു കൂടിയാണ് പലരും വിജയം കൈവരിച്ചിട്ടുള്ളത്. അത് കാണിക്കുന്ന ഒരു സിനിമയാണിത് -ആര്‍ഷ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)