ദമാം - അല്‍ഹസ പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ റോഡും കിംഗ് ഫഹദ് റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ മേല്‍പാലം ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് അടക്കുമെന്ന് അല്‍ഹസ നഗരസഭ അറിയിച്ചു. തിരക്ക് ഒഴിവാക്കാന്‍ ഈ ദിവസങ്ങളില്‍ ബദല്‍ ട്രാക്കുകള്‍ ഉപയോഗിക്കണമെന്ന് ഡ്രൈവര്‍മാരോട് അല്‍ഹസ നഗരസഭ ആവശ്യപ്പെട്ടു. പതിവ് അറ്റകുറ്റപ്പണികള്‍ നടത്താനാണ് ട്രാഫിക് പോലീസുമായി ഏകോപനം നടത്തി പാലം പത്തു ദിവസത്തേക്ക് അടക്കുന്നതെന്നും നഗരസഭ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






