ശരീരം വിറ്റ് സിനിമയില്‍ വന്ന ആളാണ് ഞാന്‍,  എനിക്കും മീടുവിന് കേസ് കൊടുക്കാം- ടിനി ടോം

കൊച്ചി-മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയാണ് നടന്‍ ടിനി ടോം എത്തുന്നത്. നടന്‍ ആകണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍ എത്തിയത്. അല്ലെങ്കില്‍ താന്‍ മീടുവിന് കേസ് കൊടുത്തേനെ എന്നാണ് ടിനി ടോം പറയുന്നത്. അതിന്റെ കാരണവും ടിനി വ്യക്തമാക്കുന്നുണ്ട്. താരം നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'നടന്‍ ആവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്, അതായില്ല എങ്കില്‍ ഞാന്‍ മീടൂവിന് കേസ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍. എന്നിട്ട് അത് ആയില്ല എങ്കില്‍ എനിക്കും മീടൂവിന് കേസ് കൊടുക്കാമല്ലോ' എന്നാണ് ടിനി ടോം പറയുന്നത്.
മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ചും ടിനി ടോം പറയുന്നുണ്ട്. ചെറുപ്പം മുതലേ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താന്‍. മിമിക്രി കഴിഞ്ഞാല്‍ ഇഷ്ടം മമ്മൂട്ടിയെ ആണ്. സിനിമയില്‍ വന്നതിന് ശേഷം നടന്‍ എന്നതിനപ്പുറം ഉള്ള കാര്യങ്ങള്‍ മമ്മൂട്ടിയെ കണ്ട് പഠിച്ചു.
മമ്മൂട്ടിയെ കണ്ടാണ് എങ്ങനെ ഒരു കുടുംബം നോക്കണം എന്ന് പഠിച്ചത്. ആദ്യം അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കുടുംബത്തിന് ആണ്. സിനിമയില്‍ ഒന്നും ആയില്ല എങ്കിലും കുടുംബത്തിലേക്ക് ചെന്ന് കയറുമ്പോള്‍ സമാധാനം ഇല്ല എങ്കില്‍ തീര്‍ന്നു. കുടുംബം തകരാതെ നോക്കുക എന്നത് വളരെ പ്രധാനമാണ് എന്നാണ് താരം പറയുന്നത്.അഭിഭാഷക പഠനം പൂര്‍ത്തിയാക്കാതെയാണ് ടിനി ടോം സിനിമയില്‍ എത്തിയത്. പഠനം പൂര്‍ത്തിയാക്കണമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടക്ക് വേഷങ്ങള്‍ കിട്ടുന്നതിനാല്‍ ബ്രേക്ക് എടുത്ത് മാറി നില്‍ക്കാന്‍ പേടിയാണെന്നും ടിനി ടോം വ്യക്തമാക്കുന്നുണ്ട്.

Latest News