ഇടുക്കി-വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ലിന് സമീപം കടന്നലിന്റെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു. പൂണ്ടിക്കുളം പുതുപറമ്പില്‍ മാത്യു(83) ആണ് മരിച്ചത്. ഉച്ചക്ക് 2 മണിയോടെ സ്വന്തം ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. മാത്യുവിനൊപ്പം സഹായി ജയകുമാറും ഉണ്ടായിരുന്നു. ജോലിക്കിടെ ഏല ചെടികള്‍ക്കിടയിലെ കടന്നല്‍കൂട് ഇളകുകയും ആക്രമണം ഉണ്ടാവുകയുമായിരുന്നു. ഓടുവാന്‍ സാധിക്കാതിരുന്ന മാത്യുവിനാണ് കടന്നലിന്റെ കുത്ത് കൂടുതലായും കൊണ്ടത്. ജയകുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആളുകളെ കൂട്ടി ജയകുമാര്‍ തിരികെ എത്തിയപ്പോഴേക്കും മാത്യു ബോധം നഷ്ടപ്പെട്ട കിടക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: പൊന്നമ്മ. മക്കള്‍: എലിസബത്ത്, സാബു, സജി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






