മക്ക - ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സുകള്‍ നേടാതെ കൊമ്പുവെക്കല്‍ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിച്ച വിദേശ വനിതയെയും ഭര്‍ത്താവിനെയും മക്കയില്‍ നിന്ന് ആരോഗ്യ വകുപ്പും പോലീസും സഹകരിച്ച് അറസ്റ്റ് ചെയ്തു. അനധികൃത ചികിത്സ നടത്തുന്ന ദമ്പതികളെ കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിക്കുകയായിരുന്നെന്ന് മക്ക ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ഉതൈബി പറഞ്ഞു. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയിരുന്ന ദമ്പതികള്‍ സുരക്ഷാ, അണുബാധാ പ്രതിരോധ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിരുന്നില്ല.
പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസുമായി ഏകോപനം നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന ഏകീകൃത നമ്പറില്‍ എല്ലാവരും ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഹമദ് അല്‍ഉതൈബി ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






