മൊറോക്കൊയില്‍ അവധി ആഘോഷത്തിന്റെ ലഹരിയില്‍ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസ്‌റിനും. ഈ വര്‍ഷം ഫഹദിനൊപ്പമുള്ള ആദ്യ പോസ്റ്റ് എന്ന അടിക്കുറിപ്പോടെ നസ്രിയയാണ് മൊറോക്കന്‍ വിശേഷങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് പോസ്റ്റില്‍.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മലയന്‍ക്കുഞ്ഞ്, ആഹാ സുന്ദരാ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.