Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മിന് സി.പി.ഐയേക്കാൾ പഥ്യം ബി.ജെ.പി; അപകടകരമെന്ന് വി.ഡി സതീശൻ

- കൂടെ നടക്കുന്നവരെ പോലും ഉപദ്രവിക്കുന്ന സ്ഥിതിയിലേക്ക് ബി.ജെ.പിയുമായുള്ള സി.പി.എം ബന്ധം വളർന്നു. ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് സി.പി.ഐയുടെ സംസ്ഥാന അസി.സെക്രട്ടറിയായ ചന്ദ്രശേഖരനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന് സി.പി.എം നേതാക്കൾ കള്ളസാക്ഷി പറഞ്ഞതെന്നും  പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

തിരുവനന്തപുരം - സി.പി.എമ്മിന് സി.പി.ഐയേക്കാൾ പഥ്യം ബി.ജെ.പിയോടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ട കേസിൽ സി.പി.എം ബി.ജെ.പിയുമായി ഒത്തുകളിച്ചതിനെ തുടർന്നാണ് സാക്ഷികൾ കൂറു മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
 കൂടെ നടക്കുന്നവരെ പോലും ഉപദ്രവിക്കുന്ന സ്ഥിതിയിലേക്ക് ബി.ജെ.പിയുമായുള്ള സി.പി.എം ബന്ധം വളർന്നതിന്റെ ഫലമാണിത്. ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് സി.പി.ഐയുടെ സംസ്ഥാന അസി.സെക്രട്ടറിയായ ചന്ദ്രശേഖരനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന് സി.പി.എം നേതാക്കൾ കള്ളസാക്ഷി പറഞ്ഞത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി സി.പി.എം നേതാക്കളുടെ അകമ്പടിയിൽ തുറന്ന ജീപ്പിൽ സഞ്ചരിച്ചപ്പോഴാണ് മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ടത്. അന്ന് ഒപ്പമുണ്ടായിരുന്ന അറിയപ്പെടുന്ന സി.പി.എം നേതാക്കളാണ് കൂറുമാറിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. എന്നിട്ടും ചന്ദ്രശേഖരൻ കൂറുമാറിയെന്ന വാർത്തയാണ് സി.പി.എം മുഖപത്രത്തിൽ വന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
 സി.പി.ഐയേക്കാൾ സി.പി.എമ്മിന് പഥ്യം ബി.ജെ.പിയാണെന്ന അപകടം പരിണിതപ്രജ്ഞരായ സി.പി.ഐ നേതൃത്വം തിരിച്ചറിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ പേരിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പടെ നിരപരാധികളായവർക്കെതിരായ നടപടികൾ പിൻവലിക്കണം. നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് മര്യാദകേടാണ്. ഇക്കാര്യം സർക്കാർ പരിശോധിച്ചേ തീരൂ.
ഭക്ഷ്യസുക്ഷാ നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി ഹോട്ടൽ ജീവനക്കാർക്ക് നൽകുന്ന ഹെൽത്ത് കാർഡ് നടപടിക്രമങ്ങൾ സുതാര്യമാക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഇന്ദിരാഗാന്ധിയും രാജീവും അപകടത്തിൽ മരിച്ചവർ; സവർക്കറുടേത് രക്തസാക്ഷിത്വമെന്ന് ബി.ജെ.പി മന്ത്രി ഗണേഷ് ജോഷി

- രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചല്ലേ സംസാരിക്കാൻ കഴിയൂവെന്നും ബി.ജെ.പി മന്ത്രിയുടെ പരിഹാസം.

ഡെറാഡൂൺ - രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ഗണേഷ് ജോഷി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ വിവാദം പ്രതികരണം.
 രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വവും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂവെന്നും ഗണേഷ് ജോഷി പരിഹസിച്ചു.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സമാധാനപരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും ഗണേഷ് ജോഷി ഓർമിപ്പിച്ചു.

Latest News