യുവമിഥുനങ്ങളാകാന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും

മുംബൈ- ബോളിവുഡിലെ യുവതാരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു.  രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടക്കുന്ന ചടങ്ങില്‍ തങ്ങള്‍ വിവാഹിതരാവുമെന്ന് ഇരുവരും അറിയിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
ഫെബ്രുവരി 4, 5 തീയതികളില്‍ സൂര്യഗഢ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഥാര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം  കുറച്ചുപേരാണ് ചടങ്ങില്‍ പങ്കെടുക്കുക. മുമ്പ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായതും ഇതേ വേദിയിലായിരുന്നു.

നേരത്തേ തന്നെ ഇരുവരും പ്രണയിത്തിലാണെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെ നാളുകളായി ഇവര്‍ ഒരുമിച്ചാണ്. എന്നാല്‍ സിദ്ധാര്‍ഥോ കിയാരയോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല.
തന്റെ പുതിയ ചിത്രമായ 'മിഷന്‍ മജ്‌നു'വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സിദ്ധാര്‍ത്ഥ് ഒഴിഞ്ഞുമാറുകയായിരുന്നു.

2020ല്‍ പുറത്തിറങ്ങിയ 'ഷെര്‍ഷാ' എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥും കിയാരയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാം ചരണ്‍ തേജയെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രമാണ് കിയാരയുടേതായി വരാനിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News