പ്രവാസിയുടെ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ച സുഹൃത്ത് ഒടുവില്‍ ഭാര്യയെ പീഡിപ്പിച്ചു

മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34)  ആണ് അറസ്റ്റിലായത്. 2021 നവംബറില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,  പ്രവാസിയായ ഭര്‍ത്താവ് വീട്ടിലെ കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ അഷ്‌റഫിനോട് നിര്‍ദേശിച്ചിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങള്‍ പ്രവാസിയുടെ ഭാര്യക്ക് നിത്യോപയോഗ സാധനങ്ങള്‍ അടക്കം വീട്ടില്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വീടിന്റെ വര്‍ക് ഏരിയയില്‍ വെച്ചായിരുന്നു ലൈംഗിക പീഡനം നടന്നത്. സംഭവം ഭര്‍ത്താവ് അറിഞ്ഞതോടെ ഭാര്യ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വര്‍ക്ക് ഏരിയയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ സഹായത്തിന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നെന്നും. എന്നാല്‍ സുഹൃത്ത് സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പീഡിപ്പിച്ചതിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം 27 ന് ഇയാള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുകയായിരുന്നു.  പെരിന്തല്‍മണ്ണ സി ഐ അലവിയുടെ നേതൃത്വത്തില്‍ എ എസ് ഐ ബൈജു ഡബ്ല്യു സി പി ഒ  ജയമണി എസ് സി പി ഓ മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.   ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങള്‍ക്ക് ആണ് പ്രതിക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News