കണ്ണൂര്‍- ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് ഷംന കാസിം. ഷംനയുടെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും. നര്‍ത്തകിയും ഗായകന്‍ വിധുപ്രതാപിന്റെ ഭാര്യയുമായ ദീപ്തി, ഷംനയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. ബേബി പിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാന്‍ കാത്തിരിക്കാന്‍ വയ്യാ എന്ന് ദീപ്തി കുറിച്ചു. രഞ്ജിനി ഹരിദാസ്, തെസ്നി ഖാന്‍, സരയു, കൃഷ്ണപ്രഭ, ശ്രുതി ലക്ഷ്മി, ശ്രീലയ എന്നിവര്‍ ബേബി ഷവറിന് എത്തിയിരുന്നു. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയില്‍ എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, കോളേജ് കുമാരന്‍, ചട്ടക്കാരി, കുട്ടനാടന്‍ ബ്‌ളോഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും സാന്നിദ്ധ്യം അറിയിച്ചു.
ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി ഷംന കാസിം കുറിച്ചതിങ്ങനെ- എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍. എനിക്കും എന്റെ കുഞ്ഞിനും നിങ്ങള്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി' എന്ന അടിക്കുറിപ്പോടെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
മെറൂണ്‍ നിറമുള്ള പട്ടുസാരിയില്‍ ആഭരണങ്ങള്‍ അണിഞ്ഞ്, പൂവ് ചൂടി, കൈകളില്‍ മൈലാഞ്ചിയുമണിഞ്ഞ് ഏറെ സുന്ദരിയായുള്ള ഷംന കാസിമിന്റെ ചിത്രങ്ങള്‍ക്ക് പേളി മാണി, മഞ്ജരി അടക്കം നിരവധി താരങ്ങള്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് ഫൗണ്ടറും സി ഇ ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടര്‍ന്ന് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമാമേഖലയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ തമിഴ്, തെലുങ്ക് സിനിമകളില്‍ നായികയായും തിളങ്ങി. മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് താരം അവസാനമായി വേഷമിട്ടത്.