തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ജിദ്ദ- തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ക്രിസ്മസ്- ന്യൂ ഇയര്‍- റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹറാസാത്തിലെ ജസീറ വില്ലയില്‍ ടി.പി.എ ബാലസംഘം അവതരിപ്പിച്ച നൃത്തങ്ങളും കോമഡി സ്‌കിറ്റും ഹൃദ്യമായി. ഹനാന്‍ നുജുവിന്റെ ഭക്തി ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. നാദിര്‍ നാസ് നാസുമുദ്ദീന്‍, മുഹമ്മദ് അമാന്‍ എന്നിവര്‍ സ്‌കിറ്റും, പ്രിയാന്‍ഷി കൃഷ്ണദാസ്, ഐറാ അനസ്,ആത്തിഫ് അനസ് ,അഫ്ഷീന്‍ ഫാത്തിമ ,അയ്മ ഫാത്തിമ ,ഹനാന്‍ നുജൂ ,അദീന്‍ നുജൂ ,അസ്മ സാബു എന്നിവര്‍ നൃത്തവും അവതരിപ്പിച്ചു. സെഹ്‌ല ഹുസൈന്‍ ,ഷാന സുലൈമാന്‍ ,സംറിന്‍ ഫാത്തിമ ,ഹനാന്‍ നുജൂ എന്നിവര്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.
സോഫിയ സുനില്‍ , ഡോ .ഹാരിസ് , തസ്‌നി നുജൂ , ജാഫര്‍ വയനാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സുനില്‍ പിള്ള , അലക്‌സ് എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് പുല്‍ക്കൂട് അണിയിച്ചൊരുക്കി. പ്രസിഡന്റ് നാസുമുദ്ദീന്‍ മണനാക്ക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ ബാലരാമപുരം സ്വാഗതവും ട്രെഷറര്‍ നൗഷാദ് ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.
എക്‌സികുട്ടീവ് ംഗങ്ങളായ സിറാജ് വടശ്ശേരിക്കോണം ,സുലൈമാന്‍ പൂവാര്‍ ,സജീര്‍ ,അന്‍ഷാദ് ,അബൂബക്കര്‍ ,സുനില്‍ സയ്യദ് , ,അസ്ഹാബ് വര്‍ക്കല ,സുല്‍ഫി വര്‍ക്കല ,ഷമീര്‍ നദ്‌വി ,കൃഷ്ണ ദാസ് ,പ്രസാദ് ,പ്രസാദ് നായര്‍ ,അഷ്‌റഫ് ,നുജൂ,ജാഫര്‍ ,ഷാനു കരമന ,വിശാല്‍ ,നിഷാദ് ,.സജീവ് ,സഫീര്‍ അലി , സുധീര്‍ വര്‍ക്കല എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

Latest News