അമേരിക്കയിലെ മിന്നോസോട്ടയിലെ വനാന്തരങ്ങളില്‍ അടുത്തിടെ ഒരു അപൂര്‍വ്വ പ്രസവം നടന്നു. ജനിച്ചത് ഇരട്ടത്തലയന്‍ മാന്‍കുഞ്ഞ്. കുഞ്ഞിനെകണ്ട് ആദ്യം ഞെട്ടിയത് അമ്മയായിരുന്നു. അതിനാല്‍ തന്നെ പാല് കൊടുക്കാതെ മാന്‍കുഞ്ഞ് മാറി നിന്നു. വനസഞ്ചാരികളാണ് മാന്‍കുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍ തന്നെ അധികൃതരെ വിവിരം അറിയിച്ചു രണ്ട് തലകളുള്ള ഈ മാന്‍കുഞ്ഞിന് സി.ടി സ്‌കാനും എം.ആര്‍.ഐ സ്‌കാനും ഗവേഷകര്‍ നടത്തിയിരുന്നു. രണ്ട് തലയും രണ്ട് കഴുത്തും ഉള്ള ഇതിന് ശരീരം ഒന്ന് തന്നെയേയുള്ളു.മാന്‍കുഞ്ഞിന് രണ്ട് ഹൃദയമൊക്കെയുണ്ടെങ്കിലും ഒരു കരളേയുള്ളൂ. പോരാത്തതിന് ശ്വാസകോശത്തിന് തകരാറുള്ളതിനാല്‍ സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയില്ല. മാന്‍കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അത്ര സുഖകരമല്ലെന്നാണ് ജന്തുഗവേഷകര്‍ പറയുന്നത്.
പത്ത് മില്യനോളം മാന്‍കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ ഒരു വര്‍ഷം ജനിക്കുന്നത്. പക്ഷേ ഇതുവരെ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തട്ടില്ല' എന്നാണ് ജോര്‍ജിയ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ജിനോ ഡി ഏഞ്ചലോ പറയുന്നത്. ഇത് സാധാരണ രീതിയില്‍ ജീവിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്നും അതിനാല്‍ തീവ്രപരിചരണവിഭാഗത്തിലാണെന്നും അധികൃതര്‍ പറയുന്നു.






