Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

റൊണാള്‍ഡോ വിമാനം വില്‍ക്കുന്നു; വാങ്ങാന്‍ ആളെ കിട്ടി, പുതിയത് വാങ്ങും

റിയാദ്- അന്നസര്‍ ക്ലബുമായി കരാറൊപ്പിട്ട് സൗദി അറേബ്യയിലേത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ 25 മില്യണ്‍ ഡോളറിന്റെ സ്വകാര്യ ജെറ്റ് വിമാനം വാങ്ങാന്‍ ആളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.
വില്‍ക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ വെളിപ്പെടുത്തിയ ഗള്‍ഫ്‌സ്ടീം ജ200 വിമാനം വാങ്ങുന്നതിന് ഒരാളെ കണ്ടെത്തിയതായി സ്പാനിഷ് പത്രമായ മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോര്‍ച്ചുഗീസ് സ്‌െ്രെടക്കര്‍ 2015 ലാണ് 25 മില്യണ്‍ ഡോളറിന് വിമാനം വാങ്ങിയത്. അന്നസറുമായി കരാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്ന് ക്രിസ്റ്റ്യാനോയും കുടുംബവും സൗദി അറേബ്യയിലേക്ക് പറന്നപ്പോള്‍ അദ്ദേഹത്തിന്റെ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ജെറ്റിന്റെ ആഡംബര ഇന്റീരിയര്‍ കാണിക്കുന്ന ചില ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. നാല് യാത്രക്കാരെയും ജീവനക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജെറ്റാണിത്.
വലിയ ജെറ്റ് വിമാനം വാങ്ങാനാണ്  റൊണാള്‍ഡോ ജി200 വില്‍ക്കുന്നതെന്ന് സ്്പാനിഷ് പത്രം പറയുന്നു. വാങ്ങുന്നയാളുടെ ഐഡന്റിറ്റിയും വില്‍ക്കുന്ന വിലയും വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് റൊണാള്‍ഡോ അന്നസറുമായി കരാര്‍ ഒപ്പിട്ടത്.  ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കരാറുകളിലൊന്നാണിത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ക്രിസ്റ്റ്യാനോ ഇപ്പോള്‍ റിയാദിലാണ് താമസം.  
കളിക്കളത്തിലും പുറത്തും തികച്ചും സൗദിയെ സ്‌നേഹിക്കുന്നുവെന്നാണ്  37കാരനായ താരം  അടുത്തിടെ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗനോട് പറഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News