റിയാദ്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകൃത സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) അറിയിച്ചു. കമ്മ്യൂണിക്കേഷന്‍സ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ചാണ് നടപടി.
ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുക, ചെലവ് കുറക്കുക, ഉയര്‍ന്ന നിലവാരമുള്ള ചാര്‍ജിംഗും ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യയും നല്‍കുക, ഇ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വ്യത്യസ്ത നിര്‍മാതാക്കളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഒരൊറ്റ ചാര്‍ജര്‍ എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും വൈകാതെ ഇത് സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമെന്നും സാസോ വ്യക്തമാക്കി. പ്രദേശിക അന്തര്‍ദേശീയ വിപണിക്കനുസൃതമായാണ് പദ്ധതി നടപ്പാക്കുക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിവിധയിനം ചാര്‍ജറുകളെ കുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചും സാമ്പത്തിക മേഖലയിലെ സ്വാധീനത്തെ കുറിച്ചും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്നായി വിവിധ ചാര്‍ജറുകളുടെ ഉപയോഗം, വിപണിയിലെ ലഭ്യത, അവയുടെ ക്വാളിറ്റി തുടങ്ങിയവയും പഠന വിധേയമാക്കി.
വിവിധ രാജ്യങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകരിച്ചിട്ടുണ്ടെന്നും ലോകത്തിന്റെ മാറ്റം സൗദിയും ഉള്‍കൊള്ളുകയാണെന്നും സാസോ പറഞ്ഞു.






