കേന്ദ്ര ബജറ്റിൽ ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി രൂപ

- ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി രൂപ അനുവദിക്കും. ചെറുകിട സ്ഥാപനങ്ങൾക്ക് (എം.എസ്.എം.ഇ) വായ്പ പലിശ ഒരു ശതമാനമായി കുറക്കും.
- സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ
- സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും. മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം.

- പ്രാദേശിക ടൂറിസം വികസനത്തിനായി 'ദേഖോ അപ്നാ ദേശ്' തുടരും
വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.

 - പുതുതായി 50 വിമാനത്താവളങ്ങൾ സ്ഥാപിക്കും
- ഗ്രീൻ ഹൈഡ്രജൻ മിഷന് 19,000 കോടി
- ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി. പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും. 

- കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. 
- നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന ആരംഭിക്കും. പൊതുസ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
- കർണാടകക്ക് 5300 കോടി വരൾച്ച സഹായം
- ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. 2022ൽ 76% വളർച്ചയുണ്ടായി.

- വ്യവസായ രജിസ്‌ട്രേഷൻ ലളിതവത്കരിക്കാൻ നടപടി
- മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി.
- വനിതകൾക്കും പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ; 5 ജി വികസനത്തിന് 100 ലാബുകൾ സ്ഥാപിക്കും

 

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ. നാഷണൽ ഡാറ്റാ ഗവേണൻസ് പോളിസി കൊണ്ടുവരുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി രാജ്യത്ത് 100 ലാബുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായി. 
 ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

റെയിൽവേക്കായി 2.4 ലക്ഷം കോടി രൂപ

ന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013-14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തും

കേന്ദ്രസർക്കാർ കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി. മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഗോത്ര വിഭാഗങ്ങൾക്കായി 15,000 കോടിയുടെ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ഗോത്ര മേഖലയിൽ കൂടുതൽ ഏകലവ്യ സ്‌കൂളുകൾ തുടങ്ങും. അരിവാൾ രോഗം പൂർണമായി നിർമാർജനം ചെയ്യാൻ ശ്രമിക്കുമെന്നും പറഞ്ഞു.

കാതോർത്ത് രാജ്യം; റെക്കോർഡിട്ട് നിർമല സീതാരാമൻ, ലോകസഭയിൽ ബജറ്റ് അവതരണത്തിന് തുടക്കം

ന്യൂദൽഹി - രാജ്യം ഉറ്റുനോക്കുന്ന, ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. പാർല്ലമെന്റിൽ ഇന്ന് രാവിലെ 11ന് ധനമന്ത്രി നിർമലാ സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം തുടങ്ങി.
 ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോർഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒട്ടേറെ മാറ്റങ്ങളോടെയായിരുന്നു നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചത്.
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ചത് മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി ചിദംബരവും മൂന്നാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുമുണ്ട്. ഏഴ് ബജറ്റ് അവതരണവുമായി യശ്വന്ത് സിൻഹ നാലാം സ്ഥാനത്തും 6 ബജറ്റ് അവതരണവുമായി മൻമോഹൻ സിംഗ് അഞ്ചാം സ്ഥാനത്തുമാണ്.
  ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ആദായ നികുതി സ്‌ളാബുകളിൽ ഇളവുകൾ അടക്കം, നികുതി ദായകർക്ക് ആശ്വാസമായ നയങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷിലാണ് ജനങ്ങൾ. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവർഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ആരോഗ്യ, നിർമാണ, റെയിൽ, ദേശീയപാത റോഡ് വികസന മേഖല അടക്കമുള്ള ഒത്തിരി ആവശ്യങ്ങളിൽ ബജറ്റിൻ മുൻഗണനയും മുൻതൂക്കവും ഏതെന്ന് പൂർണമായി വിലയിരുത്താൻ ബജറ്റ് അവതരണം പൂർത്തിയാവേണ്ടതുണ്ട്.

ബജറ്റ് അടുത്ത മൂന്ന് വർഷത്തെ വളർച്ചക്കുള്ള ബ്ലൂപ്രിന്റ്; വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും ധനമന്ത്രി
ന്യൂദൽഹി -
ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പാർല്ലമെന്റിൽ രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
   അടുത്ത മൂന്ന് വർഷത്തെ വളർച്ചക്കുള്ള ബ്ലൂപ്രിന്റ് ആകും ഈ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുകയാണെന്നും അവർ പറഞ്ഞു. ഒമ്പത് വർഷത്തിനിടയിൽ രാജ്യത്തെ പ്രതിശീർഷ വരുമാനം ഇരട്ടിയായി വർധിച്ചെന്നും വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും അവർ അവകാശപ്പെട്ടു. ബജറ്റ് അവതരണം തുടരുകയാണ്.


കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ; ഹോർട്ടികൾച്ചറിന് 2200 കോടി, മത്സ്യമേഖലയ്ക്ക് 6000 കോടി

 വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ സംരക്ഷണം, ഊർജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പി.എം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരുവർഷം കൂടി തുടരുമെന്നും മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

Latest News