Sorry, you need to enable JavaScript to visit this website.

ബജറ്റ് അടുത്ത 100 വർഷത്തെ വളർച്ചക്കുള്ള ബ്ലൂപ്രിന്റ്; വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും ധനമന്ത്രി

ന്യൂദൽഹി - ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പാർല്ലമെന്റിൽ രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
   അടുത്ത 100 വർഷത്തെ വളർച്ചക്കുള്ള ബ്ലൂപ്രിന്റ് ആകും ഈ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുകയാണെന്നും അവർ പറഞ്ഞു. ഒമ്പത് വർഷത്തിനിടയിൽ രാജ്യത്തെ പ്രതിശീർഷ വരുമാനം ഇരട്ടിയായി വർധിച്ചെന്നും വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും അവർ അവകാശപ്പെട്ടു. ബജറ്റ് അവതരണം തുടരുകയാണ്.

 

കാതോർത്ത് രാജ്യം; റെക്കോർഡിട്ട് നിർമല സീതാരാമൻ, ലോകസഭയിൽ ബജറ്റ് അവതരണത്തിന് തുടക്കം

ന്യൂദൽഹി - രാജ്യം ഉറ്റുനോക്കുന്ന, ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. പാർല്ലമെന്റിൽ ഇന്ന് രാവിലെ 11ന് ധനമന്ത്രി നിർമലാ സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം തുടങ്ങി.
 ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോർഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒട്ടേറെ മാറ്റങ്ങളോടെയായിരുന്നു നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചത്.
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ചത് മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി ചിദംബരവും മൂന്നാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുമുണ്ട്. ഏഴ് ബജറ്റ് അവതരണവുമായി യശ്വന്ത് സിൻഹ നാലാം സ്ഥാനത്തും 6 ബജറ്റ് അവതരണവുമായി മൻമോഹൻ സിംഗ് അഞ്ചാം സ്ഥാനത്തുമാണ്.
  ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ആദായ നികുതി സ്‌ളാബുകളിൽ ഇളവുകൾ അടക്കം, നികുതി ദായകർക്ക് ആശ്വാസമായ നയങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷിലാണ് ജനങ്ങൾ. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവർഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ആരോഗ്യ, നിർമാണ, റെയിൽ, ദേശീയപാത റോഡ് വികസന മേഖല അടക്കമുള്ള ഒത്തിരി ആവശ്യങ്ങളിൽ ബജറ്റിൻ മുൻഗണനയും മുൻതൂക്കവും ഏതെന്ന് പൂർണമായി വിലയിരുത്താൻ ബജറ്റ് അവതരണം പൂർത്തിയാവേണ്ടതുണ്ട്.
 

Latest News