ട്രാന്‍സിറ്റ് വിസ എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കും -സൗദി വിദേശകാര്യമന്ത്രാലയം

റിയാദ്- എയര്‍പോര്‍ട്ടുകളിലെത്തുന്നവര്‍ക്ക് അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസ എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം കോണ്‍സുല്‍ വിഭാഗം സെക്രട്ടറി അലി അല്‍യൂസുഫ് അറിയിച്ചു. സൗദി എയര്‍ലൈന്‍സ്, നാസ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് 96 മണിക്കൂര്‍ സൗദിയില്‍ താമസിക്കാനുള്ള ഈ വിസ ഇന്നലെ മുതലാണ് അനുവദിച്ചു തുടങ്ങിയത്. വിഷന്‍ 2030 ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിന് പദ്ധതി ഏറെ അനുകൂലമായിരിക്കുമെന്നും രാജ്യത്തേക്ക് ടൂറിസ്റ്റുകളുടെ എണ്ണം ഇതുവഴി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് വിസ ഇഷ്യു ചെയ്യുക. ഉംറയും മദീന സന്ദര്‍ശനവും രാജ്യത്തിന്റെ ഏത് ഭാഗത്തേക്കുള്ള സന്ദര്‍ശനവും ഇവര്‍ക്ക് അനുവദിക്കുമെങ്കിലും ഹജ്ജിന് അനുമതി നല്‍കില്ല. സൗദിയിലെ പരിപാടികളില്‍ സംബന്ധിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും ഇതുവഴി സാധിക്കും. ലോകത്തെ 250 എയര്‍പോര്‍ട്ടുകളിലേക്കാണ് സൗദി എയര്‍ലൈന്‍സും നാസും സര്‍വീസ് നടത്തുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Tags

Latest News