തബൂക്ക്-അലി അലി ബൽവിയുടെ പതിനൊന്നാമത്തെ വിവാഹമായിരുന്നു ഇന്നലെ. ഇത്രയും ഭാര്യമാരിലായി പതിനെട്ട് ആൺമക്കളും 20 പെൺമക്കളുമുണ്ട്. 88 പേരമക്കളുമുണ്ട്. ഇന്നലെയാണ് അലി അൽ ബൽവി ഒരു വിവാഹം കൂടി കഴിച്ചത്. പതിനൊന്ന് പേരെ വിവാഹം ചെയ്‌തെങ്കിലും നാലു ഭാര്യമാരാണ് നിലവിലുള്ളത്. മക്കളുടെയെല്ലാം വിവാഹം നടത്തിക്കൊടുത്തതും ബലവി തന്നെയാണ്.
ഭാര്യമാർക്കിടയിൽ നീതിയോടെ കുടുംബ ജീവിതം നയിക്കാൻ കഴിയുന്നതായി അവകാശപ്പെട്ട അലി ശാരീരികമായും മാനസികമായും താൻ പൂർണ ആരോഗ്യവാനാണെന്നു പറഞ്ഞു. ആരോഗ്യത്തോടൊപ്പം നീതി ബോധവും ആവശ്യത്തിനു സാമ്പത്തിക ശേഷിയുള്ളവരും മാത്രമേ കൂടുതൽ വിവാഹത്തിനു തുനിയാൻ പാടുള്ളൂവെന്ന് സാമൂഹ്യ മാധ്യങ്ങളിൽ പങ്കു വെച്ച വീഡിയോയിൽ അലി ഉപദേശിച്ചു.لديه 126 من الأبناء والأحفاد.. ثمانيني يحتفي بزواجه الـ11 في #تبوك
— أخبار 24 (@Akhbaar24) January 31, 2023
https://t.co/KcGgvmWsaG pic.twitter.com/ulsn10J4IM






