ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ച സംഭവത്തിലെ പ്രതി ശങ്കര്‍ മിശ്രക്ക് ദല്‍ഹി പാട്യാല കോടതി ജാമ്യം അനുവദിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന വിമാനത്തിലാണ് മദ്യലഹരയില്‍ ഇയാള്‍ യാത്രക്കരിക്കുമേല്‍ മൂത്രം ഒഴിച്ചത്.
ജനുവരി ഏഴിന് ബംഗളൂരുവില്‍ അറസ്റ്റിലായ മിശ്രക്ക് ഒരു ലക്ഷം രൂപയുടെയും തുല്യതുകക്കുള്ള ആള്‍ജാമ്യത്തിലുമാണ് മോചനം സാധ്യമായത്. നാല് മാസത്തേക്ക് എയര്‍ ഇന്ത്യ ഇയാളെ വിലക്കിയിട്ടുണ്ട്.
നവംബര്‍ 26 ന് നടന്ന സംഭവം വിദേശത്ത് ഇന്ത്യയുടെ പ്രതിഛായ തകര്‍ത്തുവെന്നും ജാമ്യം അനുവദിക്കരുതെന്നും ദല്‍ഹി പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. ജുഗുപ്‌സാവഹമായ സംഭവത്തിലെ പ്രതിയാണ് മിശ്രയെങ്കിലും നിയമപരമായി മാത്രമേ കൈകാര്യം ചെയ്യാനുകൂയെന്ന് കോടതി മറുപടി നല്‍കി. സെല്‍ ഫോണ്‍ ഓഫാക്കി അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് പ്രതിയെന്നും പോലീസ് ചൂണ്ടിക്കാട്ടി. മുംബൈയിലെ വസതിയിലെത്തിയപ്പോഴാണ് പ്രതി ബംഗളൂരുവിലാണെന്ന വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)