യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം; രണ്ടുപേർ പിടിയിൽ

കൊല്ലം- യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവാക്കള്‍ പിടിയില്‍. മുണ്ടയ്ക്കല്‍, തിരുവാതിര നഗര്‍53 അരുണ്‍ (20), മുണ്ടയ്ക്കല്‍, തിരുവാതിര നഗര്‍49 രഞ്ജിത്ത് (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

29ന് രാത്രി 7.30 ഓടെ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിവന്ന സ്ത്രീയെ പ്രതികള്‍ സംഘം ചേര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ പ്രതികളില്‍ ഒരാള്‍ കൈയില്‍ കയറി പിടിക്കുകയും ചെയ്തു. ഈ വിവരം ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന്  ഭാര്യാസഹോദരനോടൊപ്പം ബൈക്കിലെത്തിയ ഭര്‍ത്താവ് പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പ്രതികള്‍ ഇവരെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അരുണ്‍.ജി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ രഞ്ജു, ജോസ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News