റിയാദ്- ചെങ്കടൽ പദ്ധതിയുടെ ഭാഗമായി മരുഭൂ റിസോർട്ട് നിർമാണ ജോലികൾ പുരോഗമിക്കുന്നു. 34,000 ഓളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ് വിനോദ സഞ്ചാര പദ്ധതിയായ ചെങ്കടൽ പ്രൊജക്ട് നടപ്പാക്കുന്നത്. 90 ലേറെ പ്രകൃതിദത്ത ദ്വീപുകൾ പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.
അൽറാജ്ഹി ബാങ്കിന് 1715 കോടി ലാഭം
റിയാദ് - ഡിസംബർ 31 ന് അവസാനിച്ച വർഷത്തിൽ അൽറാജ്ഹി ബാങ്കിന് 1715 കോടി റിയാൽ ലാഭം. ബാങ്കിന്റെ ലാഭം കഴിഞ്ഞ വർഷം 16.3 ശതമാനം തോതിൽ വർധിച്ചു.
2021 ൽ ബാങ്ക് ലാഭം 1474 കോടി റിയാലായിരുന്നു. 2022 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ മൂലധനം 10 റിയാൽ മൂല്യമുള്ള 400 കോടി ഷെയറുകളാണ്. 2021 ഡിസംബറിൽ ഇത് 10 റിയാൽ മൂല്യമുള്ള 250 കോടി ഷെയറുകളായിരുന്നു.
അധ്യാപകർ ശാരീരിക, മാനസിക ശിക്ഷകൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
റിയാദ് - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാരീരികമോ വാക്കാലുള്ളതോ മാനസികമോ ആയ ശിക്ഷകൾ തടയണമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. ശരിയായ വിദ്യാഭ്യാസ രീതികളിലൂടെയും നടപടിക്രമങ്ങളിലൂടെയും വിദ്യാർഥികളുടെ പെരുമാറ്റം തിരുത്തുകയും പഠന നിലവാരം ഉയർത്തുകയും വേണം. വിദ്യാർഥിയെ ക്ലാസിൽ നിന്ന് പുറത്താക്കൽ, ക്ലാസിൽ എഴുന്നേറ്റ് നിർത്തിപ്പിക്കൽ, അനുചിതമായ വാക്കുകൾ ഉപയോഗിക്കൽ, ക്ലാസ് നിഷേധിക്കൽ, ടോയ്‌ലറ്റിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കൽ എന്നിവ വിലക്കണമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ പെരുമാറ്റപരവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കരിക്കാൻ ശരിയായ വിദ്യാഭ്യാസ രീതികൾ പാലിക്കണമെന്നും ഹാജർ നിയമങ്ങൾ ബാധകമാക്കണമെന്നും സ്‌കൂളിൽ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് കമ്മിറ്റിയുടെ പ്രവർത്തനം സജീവമാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.






