കോടികള്‍ വാരി ഷാരൂഖ് ഖാനും പത്താനും കുതിക്കുന്നു, അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപ

മുംബൈ- ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ പത്താന്‍ കോടികള്‍ വാരി മുന്നേറുന്നു. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും അഭിനയിച്ച പത്താന്‍ ജനുവരി 25 ന് റിലീസ് ചെയ്തതിന് ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമായി 542 കോടി രൂപയാണ് കരസ്ഥമാക്കിയത്.
അഞ്ചാം ദിനത്തില്‍ 100 കോടിയിലേറെയാണ് വരവ്. ഇന്ത്യയില്‍ ഡബ്ബ് ചെയ്ത പതിപ്പുകളടക്കം മൊത്തം വരുമാനം 70 കോടിയായി.
അഞ്ചാം ദിവസം വിദേശത്തെ വരവ് 42 കോടി രൂപയാണ് (5.13 മില്യണ്‍ ഡോളര്‍). റിലീസ് ചെയ്ത് നാലാം ദിവസം മൊത്തം കളക്ഷന്‍ 112 കോടി രൂപയായിരുന്നു. അഞ്ച് ദിവസം കൊണ്ട് വിദേശ രാജ്യങ്ങളില്‍നിന്ന് മാത്രം 25.42 മില്യണ്‍ ഡോളര്‍ (207.2 കോടി) പത്താന്‍ നേടിയിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ 250 കോടി രൂപ പിന്നിട്ടു. അതിവേഗമാണ് പത്താന്‍ 250 കോടി ക്ലബ്ബില്‍ കയറിയത്.
ലോകമെമ്പാടുമുള്ളവരെ പത്താന്‍ രസിപ്പിക്കുകയും ആളുകളെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുകയും  അവര്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുകയുമാണെന്ന് യാഷ് രാജ് ഫിലിംസിന്റെ സിഇഒ അക്ഷയ് വിധാനി പറഞ്ഞു. ഈ പ്രക്രിയയില്‍ എണ്ണമറ്റ പുതിയ റെക്കോര്‍ഡുകളാണ് പത്താന്‍ കൈവരിച്ചിരിക്കുന്നത്.  ഈ സിനിമ വിതരണം ചെയ്തതിന്റ ത്രില്ലിലാണ് തങ്ങളെന്നും കൂടുതല്‍  വിനയാന്വിതരാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News