കൊച്ചി ലുലുമാളിൽ  മേക്ക് ഇൻ ഇന്ത്യയുടെ ചലിക്കുന്ന സിംഹ ശിൽപം

കൊച്ചി ലുലുമാളിൽ മേക്ക് ഇൻ ഇന്ത്യയുടെ ചലിക്കുന്ന സിംഹ ശിൽപം നടനും മുൻ എംപിയുമായ സുരേഷ് ഗോപി അനാവരണം ചെയ്തപ്പോൾ.

കൊച്ചി ലുലുമാളിൽ എത്തുന്ന സന്ദർശകർക്ക് കൗതുകമായി മേക്ക് ഇൻ ഇന്ത്യയുടെ ചലിക്കുന്ന സിംഹ ശിൽപം. 11 അടി വീതിയും 5 അടി പൊക്കവുമുള്ള സിംഹത്തെ സ്‌ക്രാപ്പ് ഇരുമ്പ്, അലുമിനിയം എന്നിവ കൊണ്ടാണ് നിർമിച്ചത്. സിംഹത്തിന്റെ  ഒരു വശത്ത് 8  ചക്രങ്ങൾ കറങ്ങുന്നത് സന്ദർശകരിൽ വിസ്മയം തീർക്കുകയാണ്. നടനും മുൻ എംപിയുമായ സുരേഷ് ഗോപി സിംഹ ശിൽപം അനാവരണം ചെയ്തു.
മേക്ക് ഇൻ ഇന്ത്യ,  ഭാരതത്തിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പാണെന്ന് ശിൽപം അനാവരണം ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. മാളിൽ എത്തിയ രണ്ട് കുഞ്ഞുങ്ങളെ രണ്ട് കൈയിലും എടുത്തു പോസ് ചെയ്ത്, ഇന്ത്യയുടെ ഭാവി ഇവരിൽ ആണെന്ന് പറഞ്ഞുകൊണ്ടാണ് താരം ചടങ്ങിന്റെ  സന്തോഷം പങ്കുവെച്ചത്. ഏകദേശം 3 ലക്ഷം രൂപ ചെലവിൽ ലുലു ഇവന്റ്‌സ് ടീമിലെ 5 തൊഴിലാളികൾ ഒരാഴ്ച കൊണ്ടാണ് സിംഹ ശിൽപം നിർമിച്ചത്.


ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു മാൾ ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്, കൊമേർഷ്യൽ മാനേജർ സാദിഖ് ഖാസിം, മീഡിയ കോർഡിനേറ്റർ എൻ.ബി. സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ ഹരി സുഹാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Latest News