പതിനാറുകാരനെ യുവതി മൂന്നുവർഷം ലൈംഗികമായി ചൂഷണം ചെയ്തു, അമ്മയുടെ പരാതിയില്‍ കേസെടുത്തു

മുംബൈ- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് പോലീസിനെ സമീപിച്ചത്.
മുംബൈ താണെ സ്വദേശിയായ 16 വയസ്സുകാരനെ   യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി. മൂന്ന് കുട്ടികളുള്ള യുവതി 16 കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് അമ്മ പരാതിയില്‍ പറയുന്നത്.
2019 മുതല്‍ 2022 ഡിസംബര്‍ വരെ ചൂഷണം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. പതിനാറുകാരനെ അശ്ലീലവീഡിയോകള്‍ കാണിച്ചു വശീകരിച്ചുവെന്നും സ്‌കൂളില്‍ പോകാതെ വിദ്യാര്‍ഥി നാസിക്കില്‍ യുവതിയുടെ അടുത്തേക്കാണ് പോയിരുന്നതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News