Sorry, you need to enable JavaScript to visit this website.

ക്ലിനിക്കില്‍ വെച്ച് രണ്ട് വൃക്കകളും മോഷ്ടിക്കപ്പെട്ടു, യുവതിയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

മുസാഫര്‍പൂര്‍- ബിഹാറിലെ മുസാഫര്‍പൂരില്‍ നഴ്‌സിംഗ് ഹോമില്‍വെച്ച്  രണ്ട് വൃക്കകളും മോഷ്ടിക്കപ്പെട്ട യുവതി മരണത്തോട് മല്ലിട്ടു കഴിയുന്നു. സുനിത എന്ന യുവതിയാണ് മൂന്ന് മക്കളുമായി ദുരിതത്തിലായത്. ജീവിച്ചാലും മരിച്ചാലും തനിക്കൊന്നുമില്ലെന്നാണ് ഭര്‍ത്താവ് സുനിതയെ ഉപേക്ഷിച്ചു പോയത്.
മുസാഫര്‍പൂരിലെ നഴ്‌സിംഗ് ഹോമില്‍ ഗര്‍ഭാശയ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന യുവതിയുടെ വൃക്കകളാണ് മോഷ്ടിക്കപ്പെട്ടത്.
ആശുപത്രിയില്‍  മരണത്തിന്റെ ദിവസങ്ങള്‍ എണ്ണിയാണ് കഴിയുന്നതെന്നും എത്ര ദിവസങ്ങള്‍ ബാക്കിയുണ്ടെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. എനിക്ക് ശേഷം ഈ കുട്ടികള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലാണ് ആശങ്ക- ദിവസക്കൂലിക്കാരി ആയിരുന്ന സുനിത പറഞ്ഞു.  
ഗര്‍ഭാശയ അണുബാധയുടെ ചികിത്സയ്ക്കായാണ് സുനിതയെ മുസാഫര്‍പൂരിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ വെച്ചാണ് രണ്ട് വൃക്കകളും നഷ്ടമായത്.  ഇപ്പോള്‍ സുനിത ജില്ലയിലെ എസ്.കെ മെഡിക്കല്‍ കോളജില്‍ (എസ്‌കെഎംസിഎച്ച്) ചികിത്സയിലാണ്. സുനിതയുടെ നില അനുദിനം മോശമാവുകയാണ്. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ചെയ്യണം. കിഡ്‌നി ദാനം ചെയ്യാന്‍ പലരും മുന്നോട്ടു വന്നെങ്കിലും യോജിക്കുന്നത് ഇതുവരെ ലഭ്യമായില്ല.  
കുറച്ചു ദിവസം മുമ്പ് വരെ ഭര്‍ത്താവ് അക്‌ലു റാം സുനിതയുടെ കൂടെയുണ്ടായിരുന്നു. വൃക്ക ദാനം ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നുവെങ്കിലും യോജിച്ചിരുന്നില്ല. ചില പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കുണ്ടാക്കിയാണ് ഭര്‍ത്താവ് സുനിതയേയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങിയത്.
ആരോഗ്യമുള്ളപ്പോള്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്നു, ഇപ്പോള്‍ സുഖമില്ലാതായതോടെ അയാള്‍ എന്നെ ഉപേക്ഷിച്ച് പോയി. ജീവിച്ചാലും മരിച്ചാലും പ്രശ്‌നമില്ലെന്ന് പറഞ്ഞാണ് അയാള്‍ പോയത്. ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാനാണ് സാധ്യത- സുനിത പറഞ്ഞു.
അമ്മയാണ് ആശുപത്രിയില്‍ സുനിതയെ പരിചരിക്കുന്നത്. ആശുപത്രി മാനേജ്‌മെന്റും സുനിതയെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ കണ്ടെത്തിയ ദാതാക്കളില്‍ ആരുടേയും വൃക്ക സുനിതയുടേതുമായി യോജിക്കുന്നില്ല.  
സെപ്റ്റംബര്‍ മൂന്നിന് മുസാഫര്‍പൂരിലെ ബരിയാര്‍പൂര്‍ ചൗക്കിന് സമീപത്തെ  ശുഭ്കാന്ത് ക്ലിനിക്കില്‍ വെച്ചാണ്  ഡോക്ടര്‍മാരെന്ന് പറഞ്ഞ് എത്തിയവര്‍ സുനിതയുടെ വൃക്കകള്‍ മോഷ്ടിച്ചത്. ഗര്‍ഭാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. യുവതിയുടെ നില വഷളായതോടെ ഡോക്ടറും ക്ലിനിക്ക് ഡയറക്ടറുമായ പവന്‍ അവരെ പട്‌നയിലെ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പവനെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരിക്കയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News