Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ ഭക്ഷ്യവിഷബാധ; 86 വിദ്യാർത്ഥികൾ ചികിത്സയിൽ

കൽപ്പറ്റ - വയനാട് ജില്ലയിലെ ലക്കിടി ജവഹർ നവോദയ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഹോസ്റ്റലിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഇന്ന് രാവിലെ കൂടുതൽ പേർ ആശുപത്രിയിൽ എത്തുകയായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി വരികയാണ്.

 

യോഗിയോട് അഖിലേഷ് യാദവ്; സനാതന ധർമം പറയുന്നവർ എന്റെ ക്ഷേത്രദർശനം തടഞ്ഞത് എന്തിന്?

ലക്‌നൗ - യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് ചോദ്യവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് പറയുന്ന യോഗി ആദിത്യനാഥ് എന്തുകൊണ്ടാണ് തന്നെ ക്ഷേത്രദർശനത്തിൽ നിന്ന് തടഞ്ഞതെന്ന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഏത് പുസ്തകത്തിലാണ് പരാമർശിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ദലിതരെയും പിന്നാക്കക്കാരെയും ശൂദ്രരായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് യോഗി മറുപടി പറയണം. എന്നെ ലക്‌നൗവിലെ പീതാംബര ക്ഷേത്രത്തിലേക്ക് ക്ഷണിച്ച് സന്യാസിമാർ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അവരെ കാണാനും ഹവനിൽ പങ്കെടുക്കാനും പോയെങ്കിലും ബി.ജെ.പിയും ആർ.എസ്.എസും അവിടെ പോകാൻ എന്നെ അനുവദിച്ചില്ല. കരിങ്കൊടി കാണിച്ച്
ശക്തമായ പ്രതിഷേധ മുദ്രാവാക്യം വിളികളുണ്ടായി. ഞാൻ ശൂദ്രൻ ആയതിനാൽ ബി.ജെ.പിക്കാർ എന്നെ അവിടേയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.ഒരുഭാഗത്ത് ആളുകളുടെ കണ്ണിൽ പൊടിയിടാൻ വലിയ സനാതന ധർമം സംസാരിക്കുകയും പ്രവൃത്തിപഥത്തിൽ അതിന് വിരുദ്ധമായ വിദ്വേഷ നിലപാട് മതമാക്കി കൊണ്ടുനടക്കുകയും ചെയ്യുന്നത് കാപട്യമാണെന്നും ഇത് തുറന്നുകാട്ടപ്പെടേണ്ടതാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News