ജിദ്ദ- ജിദ്ദയിലെ മമ്പാട് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ മെമ്പർഷിപ് കാമ്പയിൻ-2023 ന് തുടക്കമായി. പ്രസിഡന്റ് ഗഫൂർ മമ്പാട്, ടി.സി കുഞ്ഞുട്ടി എന്ന അബ്ദുൽ ഗഫൂറിന് മെമ്പർഷിപ് ഫോം നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
ഖാലിദ് ബിനു വലീദിലുള്ള ജിദ്ദ ഫ്രന്റ്സ് ക്ലബ് ഹോം മാച്ച് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗഫൂർ മമ്പാടിന്റെ അധ്യക്ഷതയിൽ എ.ടി ഹൈദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാൻ, ഷിഫിലി, അഫ്സൽ, ഹാരിസ് ബാബു, നിസാർ എന്നിവർ സംസാരിച്ചു. തമീം അബ്ദുല്ല സ്വാഗതവും സുൽഫി മമ്പാട് നന്ദിയും പറഞ്ഞു. ഏപ്രിൽ 30 ന് മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ മെമ്പർഷിപ് കാമ്പയിൻ അവസാനിപ്പിക്കും. ജിദ്ദയിലുള്ള മുഴുവൻ മമ്പാട്ടുകാരും കൂട്ടായ്മയിൽ അംഗത്വം എടുക്കണമെന്നും ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നും 0532360950, 05322580173, 0551351574, 0548987151 ഭാരവാഹികൾ അറിയിച്ചു.






