കുരുന്നുകള്‍ നല്‍കിയത് കണ്ണു തുറപ്പിക്കുന്ന സന്ദേശങ്ങള്‍; വേറിട്ട അനുഭവമായി മലര്‍വാടി ബാലോത്സവം

ജിദ്ദ- സൗഹൃദങ്ങള്‍ തിരിച്ചു പിടിക്കണമെന്നും അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ആഹ്വാനം ചെയ്യുന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് മലര്‍വാടി ജിദ്ദ നോര്‍ത്ത് നടത്തിയ ബാലോത്സവം വേറിട്ട അനുഭവമായി. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബാലോത്സവം ജിദ്ദ ഹജ് കോണ്‍സല്‍ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബാലോത്സവത്തില്‍ ദേശീയ പതാകകളേന്തി കുരന്നുകള്‍ കോണ്‍സലിനോടൊപ്പം അണിനിരന്നു. മലര്‍വാടി ജിദ്ദ നോര്‍ത്ത് രക്ഷാധികാരി സി.എച്ച്. ബശീര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ മജ്ദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സല്‍മ ശൈഖ്, തനിമ പ്രൊവിന്‍സ് പ്രസിഡന്റ് നജ്മുദ്ദീന്‍, ട്വീറ്റ് ചെയര്‍പെഴ്‌സണ്‍  എ.റഹ്മത്തുന്നിസ, തനിമ വനിതാ വിഭാഗം പ്രസിഡന്റ് നജാത്ത് സക്കീര്‍ എന്നിവര്‍ സംസാരിച്ചു. മലര്‍വാടി കോഓര്‍ഡിനേറ്റര്‍ മുംതാസ് മഹ് മൂദ് സ്വാഗതവും ബാലോത്സവം ജനറല്‍ കണ്‍വീനര്‍ നൗഷാദ് ഇ.കെ. നന്ദിയും പറഞ്ഞു.
മലര്‍വാടിയുടെ ഫൈസലിയ പോപ്പി, അനാകിഷ് ബ്ലൂബെറി, അസീസിയ റോസ്, രിഹാബ് ലാവന്‍ഡര്‍ യൂനിറ്റുകള്‍ സംഗീത ശില്‍പം, ഒപ്പന, ഡ്രാമ, സംഗീതാവിഷ്‌കാരം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News