Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ലൈംഗിക ബന്ധത്തിന് സമ്മതം വേണോ; തുറന്നു സംസാരിച്ച് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം- തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ സംഘടിപ്പിച്ച ലൈംഗിക വിദ്യാഭ്യാസ പരിപാടിയില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും പാടില്ലെന്ന ഹൈകോടതി വിധി ചര്‍ച്ചയാക്കി കുട്ടികള്‍.
ലൈംഗിക ബന്ധത്തില്‍ സമ്മതത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. ഒരു പെണ്‍കുട്ടിയോട് വികാരം തോന്നിയാല്‍ അത് പ്രകടിപ്പിക്കാന്‍ ലജ്ജിക്കുന്നത് എന്തിനാണെന്നും വിദ്യാര്‍ഥികള്‍ ചോദിച്ചു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ നൂറോളം വിദ്യാര്‍ഥികളാണ് ഈ സെഷനില്‍ പങ്കെടുത്തത്. സെക്‌സിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നു.
കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും ഇന്ത്യയിലും അമേരിക്കയില്‍ നിന്നുള്ള സെക്‌സോളജിസ്റ്റുകളുടെ പിന്തുണയുള്ള ലൈംഗികാരോഗ്യ പ്ലാറ്റ്‌ഫോമായ വിവോക്‌സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ത്രീയുടെ സമ്മതമില്ലാതെ അവരെ സ്പര്‍ശിക്കരുതെന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ വിഷയം ചര്‍ച്ച ചെയ്തത്.
രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന സെഷനില്‍ സ്വയംഭോഗം, കന്യകാത്വം, ലൈംഗിക ആരോഗ്യത്തിന് ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. സെക്‌സിനെക്കുറിച്ചുള്ള ധാരാളം മിഥ്യകളും തെറ്റിദ്ധാരണകളും വ്യക്തമാക്കാന്‍ ഈ സെഷന്‍ സഹായിച്ചെന്നും ലൈംഗികത ഒരു വൃത്തികെട്ട വാക്കല്ല, മറിച്ച്  വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സെക്‌സില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും പങ്കെടുത്ത കുട്ടികള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News