Sorry, you need to enable JavaScript to visit this website.

ആരെ വേണമെങ്കിലും നോക്കിക്കൊള്ളാന്‍ വീട്ടുകാര്‍, പ്രണയ ലേഖനം തരാന്‍ പോലും ഒരുത്തനുമില്ലെന്ന് നടി നമിത പ്രമോദ്

മലയാളികളുടെ ഇഷ്ട നടിയാണ് നമിത പ്രമോദ്. അയലത്തെ വീട്ടിലെ പെണ്‍കുട്ടി എന്ന ഫീലാണ് നമിതയോട് ആരാധകര്‍ക്കുള്ളത്. ബാലതാരമായിട്ടാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുപരിചിതയായി മാറുന്നത്. പിന്നീട് സിനിമയില്‍ നായികയായി മാറുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മുന്‍നിര നായിക നടിയായി മാറാന്‍ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു റസ്റ്റോറന്റ് ആരംഭിച്ചുകൊണ്ട് ബിസിനസ് രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് നമിത പ്രമോദ്.
എന്നാണ് നമിതയുടെ വിവാഹമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. നമിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ ചോദ്യം ആരാധകര്‍ നിരന്തരം ചോദിക്കുന്നുണ്ട്. ഒരു സിനിമാ യൂട്യൂബ് ചനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് നമിതയിപ്പോള്‍.
വീട്ടുകാര്‍ ഇഷ്ടമുള്ളയാളെ നോക്കിക്കോളൂ എന്ന് പറഞ്ഞ അന്നു മുതല്‍ ദാരിദ്ര്യമാണ്. ഇന്നൊക്കെ ആരെങ്കിലും ലവ് ലെറ്റര്‍ തന്നിരുന്നുവെങ്കില്‍ സന്തോഷിച്ചേനെ, ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ല. ഒരാളെ പോലും കിട്ടുന്നില്ലെന്നും തമാശരൂപേണ നമിത പറയുന്നുണ്ട്. മുന്‍പ് തനിക്ക് വിവാഹാലോചനയുമായി വന്ന ആരാധകനെക്കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുന്ന അമ്മാവനെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നമിത സംസാരിക്കുന്നുണ്ട്.
' ഒരു പുള്ളി കത്തൊക്കെയായി വന്നു. റോസൊക്കെയുണ്ട്. തുറക്കാന്‍ സാധിക്കുന്നതായിരുന്നു കത്ത്. അതിലൊരു മോതിരവും ഡയറി മില്‍ക്കും ഉണ്ടായിരുന്നു. ഡ്രൈവറുടെ കയ്യിലാണ് കൊടുത്ത് വിട്ടത്. ഞാനന്ന് പന്ത്രണ്ടിലോ പതിനൊന്നിലോ പഠിക്കുന്ന സമയമാണ്. കണ്ടപ്പോള്‍ അയ്യോ ലവ് ലെറ്റര്‍ എന്നായിപ്പോയി ഞാന്‍. അച്ഛനോട് ഇയാള്‍ എനിക്ക് പ്രേമ ലേഖനം തന്നുവെന്ന് പറഞ്ഞു. അവന്‍ ഭാവി അമ്മായിയച്ചന് ഷര്‍ട്ടും മുണ്ടുമൊക്കെ വാങ്ങിയിട്ടുണ്ടായിരുന്നു. സ്ഥിരം സ്റ്റോക്കിംഗാണ്. മറുപടിയ്ക്കായി കാത്തു നില്‍ക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇതൊന്നും നടക്കില്ല മോനെ, മോന്‍ പഠിക്കണം നല്ല നിലയിലെത്തണം എന്നൊക്കെയുള്ള ക്ലീഷേ ഡയലോഗുകള്‍ അച്ഛന്‍ അവനോട് പറഞ്ഞു. അവന്‍ സ്റ്റാഫിനൊക്കെ ഡെയ്ലി മെയിലയക്കുകയും വിളിക്കുകയും ചെയ്യുമായിരുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടോ പോസിറ്റീവായൊരു പ്രതികരണമുണ്ടാകുമോ എന്നറിയാന്‍. എനിക്കും മെയില്‍ അയക്കുമായിരുന്നു.'
അന്‍പത് വയസുള്ള ഒരു ചേട്ടന്‍ തനിക്കയച്ച മെസേജിനെക്കുറിച്ചും നമിത പറയുന്നുണ്ട്.  ഐ ലവ് യു മോളൂ ഉമ്മ ഉമ്മ ഉമ്മ എന്നായിരിന്നു ചേട്ടന്റെ മെസേജ്. ഫോട്ടോയ്ക്ക് താഴെ കമന്റ് യു ആര്‍ മൈ ഡ്രീം ഗേള്‍, മൈ സോള്‍ ഉമ്മ ഉമ്മ ഉമ്മ എന്നായിരുന്നു. ഞാന്‍ ഈ ചേട്ടന്റെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോള്‍ ചേട്ടനും ചേട്ടന്റെ കൊച്ചുമക്കളും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് കണ്ടതെന്നും നമിത പറയുന്നു.

 

Latest News