റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരി  മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍ 

തിരുവനന്തപുരം- കോവളത്ത് റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ചു. വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്കോടിച്ച പട്ടം പൊട്ടക്കുഴി സ്വദേശിയായ യുവാവിനും ഗുരുതരമായി പരിക്കേറ്റു, ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സന്ധ്യ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സന്ധ്യ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ബൈക്ക് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
 

Latest News