റിയാദ് - കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾ 9,26,180 ആയി ഉയർന്നു. അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിത ജീവനക്കാരുടെ എണ്ണം തുടർച്ചയായി വർധിച്ചുവന്നു. 2017 ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിലെ സ്വദേശി വനിത ജീവനക്കാർ 5,40,227 ആയിരുന്നു. ആ വർഷം രണ്ടാം പാദത്തിൽ സൗദി വനിത ജീവനക്കാർ 5,45,380 ഉം മൂന്നാം പാദത്തിൽ 5,56,757 ഉം നാലാം പാദത്തിൽ 6,05,737 ഉം 2018 ആദ്യ പാദത്തിൽ 6,04,401 ഉം രണ്ടാം പാദത്തിൽ 5,93,356 ഉം മൂന്നാം പാദത്തിൽ 5,92,088 ഉം നാലാം പാദത്തിൽ 5,92,494 ഉം 2019 ആദ്യ പാദത്തിൽ 5,96,712 ഉം രണ്ടാം പാദത്തിൽ 5,83,615 ഉം മൂന്നാം പാദത്തിൽ 5,95,924 ഉം നാലാം പാദത്തിൽ 6,19,287 ഉം 2020 ആദ്യ പാദത്തിൽ 6,34,650 ഉം രണ്ടാം പാദത്തിൽ 6,12,290 ഉം മൂന്നാം പാദത്തിൽ 6,52,468 ഉം നാലാം പാദത്തിൽ 6,70,296 ഉം 2021 ആദ്യ പാദത്തിൽ 7,23,789 ഉം രണ്ടാം പാദത്തിൽ 6,80,070 ഉം മൂന്നാം പാദത്തിൽ 7,18,420 ഉം നാലാം പാദത്തിൽ 7,70,962 ഉം ആയിരുന്നു.
കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിലെ സ്വദേശി വനിത ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചു. 2022 ആദ്യ പാദത്തിൽ 8,41,770 ഉം രണ്ടാം പാദത്തിൽ 8,79,182 ഉം മൂന്നാം പാദത്തിൽ 9,26,180 ഉം ആയി വനിത ജീവനക്കാർ ഉയർന്നു. സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയിലെ സ്വദേശി വനിത ജീവനക്കാർ എട്ടു ലക്ഷവും ഒമ്പതു ലക്ഷവും കവിയുന്നത്.
2017 ആദ്യ പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായിരുന്നു. രണ്ടും മൂന്നും നാലും പാദങ്ങളിൽ 12.8 ശതമാനം വീതവും 2018 ഒന്നും രണ്ടും പാദങ്ങളിൽ 12.9 ശതമാനം വീതവും മൂന്നാം പാദത്തിൽ 12.8 ശതമാനവും നാലാം പാദത്തിൽ 12.7 ശതമാനവും 2019 ആദ്യ പാദത്തിൽ 12.5 ശതമാനവും രണ്ടാം പാദത്തിൽ 12.3 ശതമാനവും മൂന്നും നാലും പാദങ്ങളിൽ 12 ശതമാനം വീതവും 2020 ആദ്യ പാദത്തിൽ 11.8 ശതമാനവും രണ്ടാം പാദത്തിൽ 15.4 ശതമാനവും മൂന്നാം പാദത്തിൽ 14.9 ശതമാനവും നാലാം പാദത്തിൽ 12.6 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
കൊറോണ മഹാമാരി വ്യാപനം സ്വകാര്യ മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് 2020 ൽ തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ ഉയരാൻ ഇടയാക്കിയത്. 2021 ആദ്യ പാദത്തിൽ 11.7 ശതമാനവും രണ്ടും മൂന്നും പാങ്ങളിൽ 11.3 ശതമാനം വീതവും നാലാം പാദത്തിൽ 11 ശതമാനവുമായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 10.1 ഉം രണ്ടാം പാദത്തിൽ 9.7 ഉം ശതമാനമായി തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു. എന്നാൽ മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമായി ഉയർന്നു.
പെട്രോളിതര സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും തൊഴിൽ വിപണിയിലെ തകരാറുകൾ പരിഹരിക്കാനും സർക്കാർ നടപ്പാക്കിയ പദ്ധതികൾ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും തൊഴിൽ വിപണിയിൽ സ്വദേശി വനിത പങ്കാളിത്തം ഉയർത്താനും സഹായിച്ചു. ഈ വർഷവും സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.6 ശതമാനമായിരുന്നു. ഇത് 2030 ഓടെ ഏഴു ശതമാനമായി കുറക്കാൻ വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.






