പത്താന്‍ അടിച്ചുകയറുന്നു, മൂന്ന് ദിവസത്തിനുള്ളില്‍ 300 കോടി

മുംബൈ- മൂന്ന് ദിവസത്തിനുള്ളില്‍ 300 കോടിക്കു മുകളില്‍ കലക്ട് ചെയ്ത് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍. ബോളിവുഡിലെ ബ്ലോക്ക്ബസ്റ്റര്‍ ദാരിദ്ര്യത്തിന് അന്ത്യം കുറിച്ച പത്താന്‍ ഹേറ്റ് ക്യാമ്പെയിനെ നിഷ്പ്രഭമാക്കിയാണ് ജൈത്രയാത്ര തുടരുന്നത്.
ജനുവരി 25 നാണ് ഷാരൂഖിനൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പത്താന്‍ റീലീസ് ചെയ്തത്.
ശനിയാഴ്ച 38 കോടിയാണ് ചിത്രം കലക്ട് ചെയ്തത്. മൂന്ന് ദിവസത്തെ മൊത്തം കളക്ഷനായി 163 കോടിയാണ് പത്താന്‍ ഇന്ത്യയില്‍ നേടിയത്. രാജമൗലി ചിത്രം ബാഹുബലി 2 (127 കോടി), കെ.ജി.എഫ് 2 (140 കോടി) എന്നിവയുടെ വാരാന്ത്യ റെക്കോര്‍ഡുകള്‍ പത്താന്‍ മറികടന്നു. ആഗോളതലത്തില്‍ പത്താന്റെ ബോക്‌സ് ഓഫീസ് കലക്ഷന്‍ 313 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസ് ചെയ്ത ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് പത്താന്റെ മുന്നേറ്റം. 55 കോടിയാണ് ഓപ്പണിംഗ് ഡേ ചിത്രം നേടിയത്. രണ്ടാം ദിനം 68 കോടിയായി ഉയര്‍ന്നു.
യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് പത്താന്‍. ടൈഗര്‍ സിന്ദാ ഹേ, വാര്‍ എന്നിവയാണ് ഇതിനു മുമ്പുള്ള രണ്ട് സിനിമകള്‍.

 

Latest News