Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്ന മലയാളി സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്

റിയാദ്- റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍ഖാസറയില്‍ കാര്‍ മറിഞ്ഞ്  ആറ് മലയാളികൾക്ക്   പരിക്കേറ്റു. ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം. അൽകോബാറിൽ നിന്നുള്ള കുടുംബമാണ് അപകടത്തില്‍ പെട്ടത്. അഞ്ചു ആംബുലന്‍സുകളിലാണ് ഇവരെ അല്‍ഖാസറ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന  കുടുംബമാണ് അപകടത്തിൽ പെട്ടത്.     ഒരു കുട്ടിക്കും ഭാര്യാമാതാവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരും അൽഖാസറ ജനറൽ ആശുപത്രിയിലാണ്.  റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പിൽ, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Tags

Latest News