അൽഹസ- രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി അൽഹസയിൽ 'റെസ് റിപ്പബ്ലിക്ക' എന്ന പേരിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. സംഗമത്തിൽ സോൺ ജനറൽ സെക്രട്ടറി അബു ത്വാഹിർ ചെറുമുക്കിന്റെ അധ്യക്ഷതയിൽ ഒ.ഐ.സി.സി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അർഷദ് ഉദ്ഘാടനം ചെയ്തു.
ഭരണഘടന നിർമിതിയും നിർവഹണവും എന്ന വിഷയത്തിൽ അഷ്റഫ് ആമയൂർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല സഖാഫി വിളത്തൂർ, സഹീർ ആലുവ, ശാഹുൽ തൃശൂർ, നവാസ് കൊല്ലം, റഫീഖ് പള്ളപ്പാടി, ഫിർഷാദ് തുവ്വക്കാട്, ഹാഫിസ് ബാവ എന്നിവർ സംബന്ധിച്ചു. ഉനൈസ് എർമാളം സ്വാഗതവും സുഹൈൽ ജൗഹരി നന്ദിയും പറഞ്ഞു.






