റിയാദിൽ ചെമ്മാട് പ്രവാസി കൂട്ടായ്മ റിപ്പബ്ലിക് ദിനാഘോഷം

ചെമ്മാട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്.

റിയാദ്- ചെമ്മാട് പ്രവാസി കൂട്ടായ്മ റിയാദിൽ 74-ാമത് ദേശീയ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ആഘോഷ പരിപാടി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക് ദിനത്തെക്കുറിച്ചും, ചെമ്മാട്ടെ പഴയകാല ചരിത്രത്തെക്കുറിച്ചും സി.പി മുസ്തഫയുടെ അവതരണം പുതിയ തലമുറക്കും സദസ്സിനും വേറിട്ട അനുഭവമായി മാറി.
ചടങ്ങിൽ ഷംസു വലിയ പീടിയേക്കൽ, അബു ഹാജി മക്കാനിയത്ത്, സി.പി മുഹമ്മദാലി, യൂസുഫ് ചോനാരി, അത്തീഖ് എം.ടി,  സി.പി അഷ്‌റഫ്, പ്രോഗ്രാം കോഡിനേറ്റർ സമദ് പളളിക്കൽ, മുജീബ് കെ.പി, സലാം.എം, ഷെഫീഖ് എന്നിവർ സംസാരിച്ചു.  
കുട്ടികളുടെ കലാ പരിപാടികളും മുനീർ മക്കാനിയത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. മുസമ്മിൽ, സഫീർ, ഹാസിഫ്, ശബീർ അലി, മിക്താദ്, സലാം, നസീർ, ഷംസുദ്ദീൻ പറമ്പൻ, മുത്തു, ശിഹാബ്, ഷാനു, സിനാൻ, നൗഫൽ, സൈഫുദ്ദീൻ, റഫീഖ് വെഞ്ചാലി, സെമീർ എം.എൻ, നാസർ എം.എൻ  എന്നിവർ നേതൃത്വം നൽകി.
കമ്മിറ്റി വിപുലീകരണവും നടന്നു. ഷംസു, സമദ് പള്ളിക്കൽ, ഷഫീഖ്, ഹാസിഫ്, യൂനുസ്, അബ്ദുസലാം എന്നിവരെ പുതിയ  ഭാരവാഹികളിൽ ഉൾപ്പെടുത്തി. സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും മുനീർ മക്കാനിയത്ത് നന്ദിയും പറഞ്ഞു.
 

Tags

Latest News