'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ തിരക്കിലാണ് ' സന്ദേശം കേട്ട ദേഷ്യത്തില്‍ കാമുകിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍ :  കാമുകിയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ മര്‍ദ്ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബു (23) ആണ് മാള പോലീസിന്റെ  പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ വിളിക്കുമ്പോഴെല്ലാം 'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ തിരക്കിലാണ് ' എന്ന സന്ദേശമാണ് കിട്ടുന്നത്. ഇതില്‍ പ്രകോപിതനായ രഞ്ജിത്ത് ബാബു ആരെയാണ് നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. കോട്ടമുറിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു സംഭവം. മര്‍ദനം കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത്  നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്.  മാള എസ്.എച്ച്.ഒ. സജിന്‍ ശശിയാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News