Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

19 വയസ്സിനിടെ എല്ലാം നേടി, അപ്രതീക്ഷിതമായി  അടി തെറ്റി വീണ് ബോളിവുഡിലെ താരറാണി 

മുംബൈ- ഒരിയ്ക്കല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായിരുന്ന ദിവ്യ ഭാരതിയെ ഒരു പക്ഷേ ഇന്നത്തെ തലമുറ കേട്ടിട്ട് കൂടിയുണ്ടാവില്ല. കേവലം പതിനാറ് വയസുള്ളപ്പോള്‍ ബോബിലി രാജ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ദിവ്യ രാജ വിശ്വാത്മ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെ 1992ല്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ദിവ്യ ഭാരതിക്ക് നിരവധി ഓഫറുകളാണ് സിനിമയില്‍ നിന്നും ഒന്നിന് പുറകേ ഒന്നായി എത്തിയത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പ്രകമ്പനം സൃഷ്ടിച്ചതോടെ ദിവ്യ ഭാരതിയുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂനിന്നു. ഭാഗ്യം കൊണ്ടുവരുന്ന നടി എന്ന പേര് വീണതോടെയായിരുന്നു ഇത്
സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ദിവ്യ ഭാരതി നിറഞ്ഞുനിന്നത്. റൗഡി അല്ലുഡു, അസംബ്ലി റൗഡി, ദീവാന, ഷോല ഔര്‍ ഷബ്‌നം, ജാന്‍ സേ പ്യാര, ബല്‍വാന്‍, രംഗ്, തോലി മുദ്ദു എന്നിവ വമ്പന്‍ ഹിറ്റ് സമ്മാനിച്ച സിനിമകളായി. എന്നാല്‍ ഈ സൗഭാഗ്യം അധികനാള്‍ ദിവ്യ ഭാരതിക്കൊപ്പം നിലനിന്നില്ല. 19ാം വയസില്‍ നടിയുടെ ആകസ്മിക മരണം ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും നടുക്കി
അഭിനയജീവിതം ആരംഭിച്ച് കേവലം മൂന്ന് വര്‍ഷത്തിനുള്ളിലാണ് ദിവ്യയെ മരണം തേടിയെത്തിയത്. അഞ്ചാം നിലയില്‍ നിന്ന് വീണായിരുന്നു ദിവ്യ മരണപ്പെട്ടത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ ഫാഷന്‍ ഡിസൈനറായ നീത ലുല്ലയ്ക്കും ഭര്‍ത്താവിനും ഒപ്പമിരുന്ന് നടി മദ്യപിക്കുന്നതിനിടെയാണ് അടിതെറ്റി താഴേക്ക് പതിച്ചത്. 1993 ഏപ്രില്‍ 5നായിരുന്നു അപകടം സംഭവിച്ചത്. സ്വീകരണമുറിയുടെ ജനാലയില്‍ കാലുകള്‍ പുറത്തേക്കിട്ട് ഇരിക്കുകയായിരുന്ന നടി താഴേക്ക് വീണുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫാഷന്‍ ഡിസൈനര്‍ നീത ലുല്ല ഒരു പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കായിട്ടായിരുന്നു എത്തിയത്. 18 വയസുള്ളപ്പോഴാണ് ദിവ്യ ഭാരതി നിര്‍മ്മാതാവ് സാജിദ് നദിയാവാലയെ രഹസ്യമായി വിവാഹം ചെയ്തത്

Latest News