പുനലൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ് -കൊല്ലം പുനലൂര്‍ സ്വദേശി ബിജു വിദ്യാധരന്‍ (45) റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഒരു വര്‍ഷം മുമ്പാണ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കായി ബിജു എത്തിയത്.
കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു. കൊല്ലം പുനലൂര്‍ ബിജു വിലാസത്തില്‍ പരേതനായ വിദ്യാധരന്റെ മകനാണ്. അമ്മ വിജയമ്മ, ഒരു മകളുണ്ട്.

Tags

Latest News