Sorry, you need to enable JavaScript to visit this website.

കേവലം 50 പൈസ, അതിന് വേണ്ടി ക്രൂരമായി ഇല്ലാതാക്കിയത് ഒരു ജീവനാണ്

കൊച്ചി: കേവലം 50 പൈസക്ക് വേണ്ടി ക്രൂരമായി ഇല്ലാതാക്കിയത് ഒരു ജിവനാണ്. അതിലൂടെ അഴിക്കുള്ളിലായത് മൂന്ന് പേരും. എറണാകുളം പറവൂരില്‍  'മിയാമി ' റസ്റ്റോറന്റ് ഉടമയായിരുന്ന സന്തോഷിനെ കടയില്‍ കയറി  കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം.
ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരില്‍ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ അനൂപ് കുത്തി കൊലപെടുത്തുകയായിരുന്നു. കേസില്‍ അനൂപിന്റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പ്രതി അനൂപ് ജീവപര്യന്തത്തിന് പുറമെ 50,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു.
 കേസിലെ രണ്ടാം പ്രതിയായ സബീര്‍  മിയാമി റസ്റ്റോറന്റില്‍ രാവിലെ എത്തി ചായ കുടിച്ചതിനു ശേഷം ഉടമയായ സന്തോഷിന് രണ്ടു രൂപ കൊടുക്കുകയും ചെയ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണമെന്നും പറഞ്ഞ സന്തോഷിനോട് സബീര്‍ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോകുകയും ചെയ്തു. എന്നാല്‍ കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളായ സബീര്‍, ഷിനോജ്, സുരേഷ് എന്നിവര്‍ നേരത്തെ കോടതി വിചാരണ നടത്തിയിരുന്നു. രണ്ടും മൂന്നും പ്രതികള്‍ മന:പ്പൂര്‍വ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി തെളിഞ്ഞതിനാല്‍ അവരെ ഏഴു വര്‍ഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട് വിട്ടയച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News