Sorry, you need to enable JavaScript to visit this website.

പാലക്കാട് സ്വദേശി പോളണ്ടിൽ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

പാലക്കാട്- പോളണ്ടിൽ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടു. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹീം ശരീഫാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മുതൽ ഇദ്ദേഹത്തെ പറ്റി വിവരമില്ലായിരുന്നു. തുടർന്നു വീട്ടുകാർ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിഞ്ഞത്. കഴിഞ്ഞ പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹീം. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് സുഹൃത്ത് അന്വേഷിച്ചെങ്കിലും വീട്ടിനകത്തേക്ക് കയറാൻ വീട്ടുടമ സമ്മതിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട് എന്നാണ് വിവരം.
 

Latest News