ജിദ്ദ-കണ്ണൂർ വിമാന സർവീസ് സുഗമമാക്കണം -ന്യൂഏജ് ഫോറം

ജിദ്ദ- കണ്ണൂർ, ജിദ്ദ വിമാന സർവീസ് സുഗമമാക്കണമെന്നും ടിക്കറ്റ് നിരക്ക് കുറക്കണമെന്നും ആവശ്യപ്പെട്ട് ന്യൂഏജ് ഇന്ത്യ ഫോറം ജിദ്ദ കമ്മിറ്റി. കണ്ണൂർ എയർപോർട്ട് പ്രവാസി സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണെന്നും, യാത്രക്കാരെ അകറ്റി എയർപോർട്ടിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കരുതെന്നും ന്യൂഏജ് ഇന്ത്യ ഫോറം ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ ഇരിട്ടി ആവശ്യപ്പെട്ടു.
ആകാശ യാത്രയ്ക്ക് ഏറെ ഉപകരിക്കുന്ന ഈ എയർപോർട്ടിൽ നിന്ന് ഇപ്പോൾ സൗദി അറേബ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും സർവീസ് ആയിട്ടുണ്ട്. എന്നാൽ, സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. യാത്രക്കാരില്ലെങ്കിലും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്.
വലിയ തുക കൊടുത്ത് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുമ്പോഴും  കണ്ണൂരിലേക്ക് ചില സമയങ്ങളിൽ 300 റിയാലിനു പോലും ടിക്കറ്റ് വിൽപന നടക്കുന്നുമുണ്ട്. ടിക്കറ്റ് ബ്ലോക്ക് ചെയ്ത് സാധാരണ യാത്രക്കാർക്ക് ഉപകരിക്കാത്ത രീതിയിലാണ് ഇപ്പോൾ ചില നീക്കങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം 60 സീറ്റ് കാലിയായിട്ടാണ് ഫ്‌ളൈറ്റ് പോയത്. എന്നാൽ പുറത്ത് ടിക്കറ്റ് കിട്ടാൻ പ്രയാസവുമുണ്ടായിരുന്നു. ഇതിനെതിരെ ഒരുമിച്ചു നിന്ന് ശബ്ദിക്കണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ന്യൂഏജ് ഇന്ത്യ ഫോറം ആവശ്യപ്പെട്ടു.

Tags

Latest News